2011, ജൂൺ 25, ശനിയാഴ്‌ച

ദരിദ്രരുടെ മക്കളെ ഒറ്റപ്പെടുത്തരുത്

ഇടതുപക്ഷം കേരളം ഭരിച്ചപ്പോഴാണ് പൊതുവിദ്യാലയങ്ങളില്‍ നിന്ന് കുട്ടികള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോയതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാക്കാനാകും. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ മാത്രം മതി ഇത് ബോധ്യമാവാന്‍.



ഇടതുപക്ഷ സര്‍ക്കാറിന്റെ നയവൈകല്യങ്ങളും വിവാദ പാഠ്യപദ്ധതിയും ഭാഷാ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും പൊതുവിദ്യാലയങ്ങളില്‍ നിന്ന് സമൂഹത്തെ അകറ്റാന്‍ പ്രേരിപ്പിച്ച


ഘടകങ്ങളാണ്. ഈ അകല്‍ച്ച മുതലെടുത്ത് ചില വിദ്യാഭ്യാസ കച്ചവടക്കാര്‍ ലാഭമുണ്ടാക്കിയതും ഈ കാലഘട്ടത്തിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം വിദ്യാഭ്യാസ മേഖല മന്ത്രി ഓഫീസ് തൊട്ട് താഴെ തലം വരെ ശാസ്ത്ര സാഹിത്യ പരിഷത്തുകാരുടെയും നിക്ഷിപ്ത താല്‍പര്യക്കാരുടെയും ആവാസ കേന്ദ്രങ്ങളായിരുന്നു. പഴകി പുളിച്ച സിദ്ധാന്തങ്ങളും മതനിരാസ ആശയങ്ങളും കുത്തിതിരുകി പാഠ്യപദ്ധതിപോലും ദുരുപയോഗം ചെയ്തു. അധികാരത്തില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടപ്പോള്‍ പൊതു വിദ്യാഭ്യാസ സംരക്ഷകരായി ഇവര്‍ മാറുന്നത് വിരോധാഭാസമാണ്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി 2009 2010 വര്‍ഷത്തില്‍ മാത്രം അമ്പതോളം അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയവരാണിപ്പോള്‍ സി.ബി.എസ്.ഇ. എന്‍.ഒ.സി.യുടെ പേരില്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്.


പൊതുവിദ്യാലയത്തില്‍ നിന്നും പിരിഞ്ഞുപോയവരെ തിരിച്ചു കൊണ്ടുവരികയാണ് പുതിയ സര്‍ക്കാറിന്റെ പ്രഥമവും പ്രധാനവുമായ കടമ. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് വേണ്ടത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിദ്യാഭ്യാസ കച്ചവടക്കാരെ നിലക്കുനിര്‍ത്താന്‍ സാധിക്കണം. ഇംഗ്ലീഷ് മീഡിയം അണ്‍എയ്ഡഡ് സി.ബി. എസ്.ഇ എെ.സി.എസ്.ഇ വിദ്യാലയങ്ങളോടുള്ള സമൂഹത്തിന്റെ ഭ്രമത്തില്‍ മാറ്റംവേണം. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച സമൂഹത്തിലെ സാധാരണക്കാരന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും മക്കള്‍ക്ക് ഭാവിയില്‍ വിദ്യാഭ്യാസം അപ്രാപ്യമാക്കും. വിദ്യാഭ്യാസം വരേണ്യ വര്‍ഗത്തിന്റെ കുത്തകയായി മാറും. വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ഒന്നൊന്നായി ഇല്ലാതാകും. സി.ബി.എസ്.ഇ, എെ.സി.എസ്.ഇ എന്‍.ഒ.സിക്ക് വേണ്ടി വാദിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. അവര്‍ ന്യൂനപക്ഷത്തിന്റെ പേരിലായാലും ഭൂരിപക്ഷത്തിന്റെ പേരിലായാലും, സമൂഹത്തില്‍ എത്രശതമാനം ആളുകള്‍ക്ക് നിങ്ങള്‍ നിശ്ചയിക്കുന്ന ഫീസ് കൊടുത്ത് വിദ്യാഭ്യാസം നേടാനാവും? എല്‍.കെ.ജി ക്ലാസുകള്‍ക്ക് പതിനായിരം രൂപ ഡൊണേഷനും രണ്ടായിരം ഫീസും ആയിരം മറ്റു ചെലവുകള്‍ക്കും ഈടാക്കുന്നവര്‍ എന്ത്


സാമൂഹിക നീതിയാണ് നടപ്പാക്കുന്നത്. ഏതെങ്കിലും അണ്‍ എയ്ഡഡ് സി.ബി.എസ്.ഇ. എെ.സി.എസ്.ഇ സ്ഥാപനങ്ങളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ടോ? ന്യൂനപക്ഷ അവകാശം പറഞ്ഞ് എന്‍.ഒ.സി തരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ സ്വന്തം സമുദായത്തില്‍ പിറന്ന എത്ര പാവങ്ങള്‍ക്കാണ് അഡ്മിഷന്‍ നല്‍കുകയെന്ന് പ്രഖ്യാപിക്കുമോ? ഒരു ചെറിയ ശതമാനം ഇതിന് അപവാദമായുണ്ടാവും. അത് വിസ്മരിക്കുന്നില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമില്ലാത്തത് കൊണ്ടാണ് ഞങ്ങള്‍ സ്ഥാപനത്തിന് വേണ്ടി വാദിക്കുന്നതെന്നാണ് മറ്റൊരു ന്യായം. ഒരുപരിധി വരെ ശരിയാവാം. എന്നാല്‍ ഈ സ്വകാര്യ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് നഗരത്തിലോ, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് സമീപത്തോ ആണ്. ഇത് കാരണം എത്രയോ പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.


സ്വകാര്യ വിദ്യാലയങ്ങളിലാണ് മെച്ചപ്പെട്ട വിദ്യാഭ്യാസമെന്ന മിഥ്യാധാരണയും സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന പൊങ്ങച്ചവുമാണ് ഇവര്‍ക്ക് തുണ. ടൈയും, കോട്ടും ധരിച്ച് സ്വന്തം വീട്ട് മുറ്റത്ത് നിന്നും കുട്ടിയെ വണ്ടിയില്‍ കയറ്റി അയക്കുന്നതില്‍ അഭിമാനം കൊള്ളുന്ന രക്ഷിതാക്കള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ സ്വകാര്യക്കാര്‍ക്ക് തുടര്‍ന്നും കോളടിക്കാം. അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സി.ബി.എസ്.ഇ കടന്നുകയറ്റം സ്കൂളുകളെ മാത്രമല്ല മദ്രസ സംവിധാനത്തെയും തകര്‍ത്തിരിക്കുന്നു. മദ്രസയിലെ കൊഴിഞ്ഞുപോക്ക് ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. മതപഠന രംഗത്ത് കേരളം മാതൃകയാണെന്ന് നാം അഭിമാനിക്കാറുണ്ട്. കേരളത്തില്‍ മാത്രമാണ് വ്യവസ്ഥാപിതമായി മദ്രസ സംവിധാനമുള്ളത്. കൊച്ചുവെളുപ്പാന്‍ കാലത്ത് കേരളത്തിന്റെ തെരുവോരങ്ങളില്‍ കാണുന്ന മനോഹരമായ ഒരു കാഴ്ചയുണ്ട്. വിശുദ്ധ ഖുര്‍ആന്‍ കയ്യിലേന്തി ആയിരക്കണക്കിന് കുഞ്ഞുമക്കള്‍ മദ്രസകളിലേക്ക് പോവുന്ന കാഴ്ച. ഒമ്പത് മണിവരെ "ദീന്‍' പഠിച്ച് 10 മണിക്ക് സ്കൂളിലെത്തുന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ഇത് നടന്നത്. തന്റെ മതം അനുശാസിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ സ്വാതന്ത്രyമില്ലാത്ത വെള്ളിയാഴ്ച ജുമുഅ: പോലും നിഷേധിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്നത് ഒഴിവാക്കുകയാണോ വേണ്ടത്? പണക്കാരന്റെയും പണിക്കാരന്റെയും കുട്ടികള്‍ ഒന്നിച്ച് സഹവസിക്കുന്നതും ഒന്നിച്ച് കളിക്കുന്നതും ഒഴിവാക്കണമോ? പതിനായിരത്തോളം വരുന്ന അറബി തസ്തികയും മുവ്വായിരം സംസ്കൃത തസ്തികയും രണ്ടായിരം ഉറുദു തസ്തികയും അടങ്ങുന്ന പൊതുവിദ്യാഭ്യാസ മേഖലയുടെ നാശം ഭാഷാപഠന സംവിധാനത്തെ തന്നെ തകിടം മറിക്കും. മര്‍ഹൂം സി.എച്ച്. മുഹമ്മദ്കോയ സാഹിബിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ് കേരളത്തില്‍ വ്യവസ്ഥാപിതമായി ഭാഷാപഠനം ആരംഭിച്ചത്. ഇതിന് നിരവധി പരിഹാസ്യ വചനങ്ങള്‍ നിയമസഭക്കകത്തുപോലും സി.എച്ചിന് കേള്‍ക്കേണ്ടി വന്നു. അധികാരത്തില്‍ വന്നപ്പോഴെല്ലാം "അറബി'യെയും, ഉറുദുവിനെയും, സംസ്കൃതത്തെയും നോവിച്ച പാരമ്പര്യമാണ് ഇടത്പക്ഷത്തിനുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കൊണ്ടുവന്ന ഭാഷാവിരുദ്ധ ഉത്തരവുകള്‍ നിരവധിയാണ്.


പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് ഭാഷകളും ഭാഷ്യാധ്യാപകരും വഹിച്ച പങ്ക് നിഷേധിക്കാനാവില്ല. സംസ്ഥാനത്ത് ഉന്നത തസ്തികയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ വാക്ക് കടമെടുത്ത് പറഞ്ഞാല്‍ ""മലപ്പുറത്തുകാരനായ ഞാന്‍ പൊതുവിദ്യാലയത്തില്‍, ഒന്നാം ഭാഷ അറബി എടുത്ത് പഠിച്ചു. എനിക്ക് ഇതുവരെ നേട്ടമല്ലാതെ കോട്ടമൊന്നും സംഭവിച്ചിട്ടില്ല''. ഒരു ഉന്നത തല യോഗത്തില്‍വെച്ചാണിത് അദ്ദേഹം പ്രഖ്യാപിച്ചത്.


ഗവണ്‍മെന്റ്, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിച്ച് ഉന്നത ശ്രേണിയില്‍ എത്തിയവര്‍


നിരവധിയാണ്. ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പരിശോധിച്ചാല്‍ സംസ്ഥാന


സിലബസില്‍ പഠിച്ച കുട്ടികള്‍ക്കാണ് റാങ്കില്‍ മുന്‍തൂക്കമെന്ന് കാണാനാവും.


സംസ്ഥാനത്ത് 8.18 ശതമാനം കുട്ടികള്‍ മാത്രമാണ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. എയ്ഡഡ് സ്കുളുകളില്‍ 61.82 ശതമാനവും ഗവണ്‍മെന്റ് സ്കൂളുകളില്‍ 30


ശതമാനം കുട്ടികളും പഠിക്കുന്നു.


സംസ്ഥാനത്ത് 12,649 സ്കൂളുകളില്‍ ഭൂരിപക്ഷവും എയ്ഡഡ് മേഖലയിലാണ്. 7,284 (57.59 ശതമാനം). 4,501 സര്‍ക്കാര്‍ സ്കൂളുകളുമുണ്ട് (35.58 ശതമാനം). അണ്‍ എയ്ഡഡ് മേഖലയില്‍ 864 വിദ്യാലയങ്ങള്‍ മാത്രമാണുള്ളത്. (6.83 ശതമാനം). മൊത്തം അധ്യാപകര്‍ 1,72,639 ആണ്. 68.77 ശതമാനവും (1,04,928) എയ്ഡഡ് സ്കൂളിലാണ് ജോലി ചെയ്യുന്നത്.


മുന്‍ വിദ്യാഭ്യാസ മന്ത്രി 24032010 ന് നിയമസഭയില്‍ പറഞ്ഞ കണക്കുപ്രകാരം സംസ്ഥാനത്ത് ഇപ്പോള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചുവരുന്നത് 2,646 സ്കൂളുകളാണ്. സി.ബി.എസ്.ഇ 1,208, സ്റ്റേറ്റ് സിലബസ് പ്രകാരമുള്ളത് 1111, എെ.സി.എസ്.ഇ 75, ഒന്നില്‍ കൂടുതല്‍ സിലബസ് 172 എണ്ണവും. 312443 കുട്ടികള്‍ ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്.


പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താന്‍ പുതിയ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാവണം.


സമൂഹത്തെ പൊതുവിദ്യാലയങ്ങളോട് അടുപ്പിക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കണം.


കേരളീയ സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും മന്ത്രി പി.കെ. അബ്ദുറബ്ബിന് ഇക്കാര്യത്തിലുണ്ടാവും.


(കെ.എ.ടി.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
    CHANDRIKAONLINE 25/6/11 

2011, ഏപ്രിൽ 13, ബുധനാഴ്‌ച

ശൈഖ് മുഹമ്മദ് കാരക്കുന്നിന്നു,



ജമാത്തുകാരനായ ശൈഖ് മുഹമ്മദ് കാരക്കുന്ന് തന്റെ മാധ്യമം ലേഖനത്തിൽ (13.04.2011)


സ്വതന്ത്ര ഇന്ത്യയിലെ വർഗ്ഗീയകലാപങ്ങളുടെ നിര തന്നെ ഉയർത്തിക്കാട്ടിയത് ഇതിലൊന്നും ജമാഅത്തു പങ്കാളിയായിട്ടില്ല എന്ന് കാണിക്കാനോ, അതോ കേരളത്തിൽ ജമഅത് ഇതര വർഗ്ഗീയ സംഘടനകൾ ഉണ്ടെന്ന് വരുത്തിത്തീർക്കാനോ എന്ന് വ്യക്തമായില്ല.എങ്കിലും ഏറ്റവും ഒടുവിൽ നടന്ന സ്ഫോടനത്തിൽ മരിച്ചവരും പങ്കാളിയായെതും ലീഗുകാരാണെന്ന വിലയിരുത്തൽ ലീഗാണു ഇവിടെത്തെ വാർഗ്ഗീയ കക്ഷി എന്ന ചൂണ്ടിക്കാട്ടലാണൊ എന്നും വ്യക്തമായില്ല.ഏതായാലും ജമാഅത്ത്കാരന്റെ ലേഖനത്തിൽ പറഞ്ഞപോലെ ലീഗ് മാത്രമാണോ ജമാഅത്ത് തീവ്രവാദ സംഘടനായാണെന്ന് വിളിച്ചു പറയുന്നത്..?


മറ്റാരേക്കാളും ഉച്ചത്തിൽ പിണറായി വിജയൻ വിളിച്ചു പറഞ്ഞത് കേരള ജനത മുഴുവൻ കേട്ടതല്ലേ….? അതേക്കുറിച്ചു ലേഖനത്തിലെവിടേയും പരാമർശിക്കുന്നില്ലല്ലോ..?


ആരെന്തൊക്കെ പറഞ്ഞാലും ലീഗ് ജമാഅത്തിനെതിരേ മിണ്ടരുത് എന്നതാണോ ലേഖനത്തിൽ വ്യക്തമാക്കുന്നത്,അതോ കുഞ്ഞാലിക്കുട്ടി പറയരുത് എന്നോ…?


ഒരു കാലത്ത് വോട്ട് തന്നെ ഹറാമായിരുന്നവർക്ക് പിന്നീട് ഹലായപ്പോൾ കൊടുത്ത പിന്തുണകളുടെ ചരിത്രം പരിശോധിച്ചാൽ (വ്യക്തി മൂല്ല്യം നോക്കിയിരുന്ന കാലത്തും) വളരെ വ്യക്തമായും അറിയാം 80 ശതമാനത്തിലധികം പിന്തുണയും നൽകിയതും ഇടത്പക്ഷ സ്ഥാനർത്തികൽക്കായിരുന്നു എന്ന്.


വളരെ ചുരുക്കം സമയങ്ങളിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമേ ലീഗിന്നും കോൺഗ്രസ്സിന്നും ജമാ അത്തിന്റെ പിന്തുണ ലഭ്യമായിട്ടുള്ളൂ.ഇതിന്നു ജമാ അത്തുകാരൻ എന്തു വാദഗതി ഉയർത്തിയാലും ജമാ അത്ത് പ്രവർത്തകർ ഇടതിനെ ഉൾക്കൊള്ളാത്ത മണ്ഡലങ്ങളിലായിരുന്നു ഈ തിരിച്ചു കുത്തൽ എന്ന് മനസ്സിലാക്കാൻ സമാന്യബുദ്ധിയുള്ള ആർക്കും മനസ്സ്ലിലാക്കാവുന്നതേയുള്ളു.


പിന്നെ ലീഗിന്റെ യും കോൺഗ്രസ്സിന്റേയും പിന്തുണ തേടലിനെക്കുറിച്ചു രാഷ്ട്രീയക്കാർ അല്ലാത്തവർക്ക് ചിന്തിക്കാൻ കഴിയുന്നതിങ്ങനെയാണു “രാഷ്ട്രീയ പാർട്ടിക്കാർ എല്ലാ പാർട്ടികളുടെയും ,വ്യക്തികളൂടേയും വോട്ട് നേടാൻ ശ്രമിക്കുന്നതിൽ ആനക്കാര്യമൊന്നുമില്ല” എന്നായിരിക്കും.


ഇനി രാഷ്ട്രീയമായി പറയുകയാണെങ്കിൽ ഈ ലേഖനത്തിൽ തന്നെ വ്യക്തമാക്കുന്നത് പി വി അബ്ദൂൽ വഹാബിന്റെ വീട്ടിൽ വെച്ച് ചർച്ച നടന്നു എന്നാണു.ഇവിടെ ജമാ അത്തുകാരാ…നിങ്ങളുടെ നേതാക്കാൾ എന്തിനായിരുന്നു ലീഗ് നേതാവിന്റെ വീട്ടിൽ പോയത് എന്ന് ചോദിച്ചാൽ അതു ചർച്ചക്ക് എന്ന് തന്നെയാണോ ഉത്തരം ?എങ്കിൽ ജമാ അത്തുകാരൻ അങ്ങോട്ട് ചർച്ചക്ക് പോയി എന്നതല്ലേ ശരി.ജമാ അത്തിന്ന് ലീഗുമായി കൂടുന്നതിൽ തെറ്റില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.പിന്നെ എന്തുകൊണ്ട് ചർച്ച വിജയിച്ചില്ല എന്നതാണ് ഇനി ജനത്തിനറിയേണ്ടത് ?ജമാ അത്തിന്റെ ഏത് നിലപാടാ‍ണു (ആവശ്യം)ലീഗ് അംഗീകരിക്കാതെ പോയത് ? ഈ ചർച്ച പരാജയപ്പെട്ടപ്പോഴായിരുന്നോ പീണറായി വിജയനെ പോയിക്കണ്ടത്?


ലീഗുമായി നയത്തിലെത്താത്ത ഏത് കാര്യമാണു പിണറായിയുമായുള്ള ചർച്ചയിൽ വിജയം കണ്ടത് ? ലീഗുമായി വഹാബിന്റെ വീട്ടിൽ വെച്ച് ചർച്ച നടത്തി എന്ന് പറയുന്നവർ ഉത്തരം നൽകേണ്ടതുണ്ട്.


ഇന്ത്യയിൽ മുപ്പത്തി ആറായിരത്തിലേറെ വർഗ്ഗീയ സംഘർഷങ്ങൾ നടന്നെന്ന് വ്യക്തമാക്കുന്ന ലേഖകൻ അതിലെ ലീഗിന്റെ പങ്ക് വ്യക്തമാക്കാൻ നരക്കോട്ടിരിയിലെ ബോംബാണു ഉയർത്തിക്കാണിച്ചിരിക്കുന്നത്.ലീഗിന്റെ അറുപതിലേറെ വർഷത്തെ പ്രവർത്തനം മുഴുവൻ നിരീക്ഷിച്ചിട്ടും ഈ ഒരൊറ്റ ബോംബ് കോണ്ടായിരുന്നോ മുപ്പത്തിആറായിരം സംഘർഷങ്ങൾ നടന്നതും മുപ്പത്തിമുവ്വായിരം പേർ കൊല്ലപ്പെട്ടതും എന്ന് വ്യക്തമാക്കേണ്ടതുണ്ട്.


ജാമാ അത്തെ ഇസ്ലാമി എന്നാൽ സുന്നിയെപ്പോലെ, മുജാഹിദിനെപ്പോലെ,ഒരു മത സംഘടനയാണെന്നാണു ഈയുള്ളവൻ കരുതുന്നത്.മതപരമായ ചില വിഷയങ്ങലെ തർക്കം മൂലം ഇസ്ലാമിൽ ഇത്തരം ചില ഗ്രുപ്പുകളായി പ്രവർത്തിക്കുന്നു എന്നുമാണു എന്റെ വിശ്വാസം. ഈ മത സംഘടനകൾ തമ്മിലുള്ള ആശയപരമായ തർക്കങ്ങൾ തീർക്കുന്നതിൽ വ്യാപ്തരാവുന്നതിന്ന് പകരം ലീഗിനെ വിമർശിക്കുക എന്ന നയം തന്നെ മുഖ്യ അജണ്ട ആക്കിയിരിക്കുകയാണു ജമാഅത്തെ ഇസ്ലാമി.ജമാഅത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുകയല്ല,മറിച്ച് ലീഗിന്ന് തിരിച്ച് ജമാഅത്തിനെ വിമർശിക്കാൻ(മറ്റു സംഘടനകൾ വിമശിക്കുന്നത്ര) പാടില്ല എന്ന് പറയുന്നതിലെ രസതന്ത്രം വ്യക്തമാകുന്നില്ല.


ഷാജി സാഹിബ് മാത്രമല്ല,സാക്ഷാൽ മുനീർ ആയാൽ പോലും സ്ഥനാർത്തിയായാൽ ആർ എസ്സ് കേന്ദ്രം കണ്ടാലും വോട്ടഭ്യർത്തിക്കാൻ തയാറാകും എന്നത് ആർക്കുമറിയാവുന്ന പകൽ പോലുള്ള സത്യമാണ്.ജമാ അത്തുകാരൻ ഇതാരാടും പറയാതെ മൂടി വെച്ചു എന്ന് പറയുകയും തേജസ് പത്രം ഇതു റിപ്പോർട്ട് ചെയ്തിരുന്നു.


2006 ലെ തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമി ഇടത് പക്ഷത്തിന്ന് മുഴുവൻ സീറ്റിലും പിന്തുണ കൊടുത്തെന്നു അന്ന് ഇടത് പക്ഷം തിളക്കാമാർന്ന വിജയം കാഴ്ച വെച്ചു എന്നമാണൂ ലേഖകന്റെ കണ്ടുപിടുത്തം,അതിന്ന് മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ ആന്റണി സർക്കാർ 99 സീറ്റ് വാങ്ങി അധികാരത്തിലെത്തിയപ്പോൾ ഈ ജമാ അത്തന്മാരുടെ പിന്തുണ യു ഡി എഫ്ഫ്നായിരൂന്നോ അവോ..?


അല്ലെങ്കിൽ അതിന്നും മുമ്പ് നായനാരും,ഇ എം എസ്സുമൊക്കെ അധികാരത്തിൽ വന്നത് ഈ ജമാ അത്തിന്റെ പൂർണ്ണ പിന്തുണയോടെയോ,ഭാഗീക പിന്തുണയോടെയോ ആയൊരുന്നോ ആവോ..?


ഇതിന്നുമപ്പുറം കേരളത്തിൽ നടന്ന കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലീഗ് കേരളത്തിലെ മൂന്നാം ശക്തിയാകും വിധം മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചതിലും ജമാ അത്തിന്റെ പങ്കെന്താണെന്ന് വ്യക്തമാക്കാമോ..?


മാധ്യമത്തിൽ ലേഖനമെഴുതിയ കാരക്കുന്ന് മങ്കടയിലേയും കുറ്റിപ്പുറത്തേയും ലീഗ് പരാജയം ചൂണിക്കാണിക്കുന്നുണ്ട് എന്നാൽ ഇവിടെ ജമാ അത്തിന്റെ വോട്ടില്ലാത്തതിനാലാണു പരാജയപ്പെട്ടത് എന്ന് കേരളത്തിൽ മറ്റാരും വിലയിരുത്തുമെന്ന് തോന്നുന്നില്ല.പിന്നെ ജമാ അത്തുണ്ടെങ്കിൽ വോട്ട് ചെയ്യാത്ത സുന്നി,മുജാഹിദുകൾ ജമാ അത്തില്ലെങ്കിൽ വോട്ട് ചെയ്യുമോ എന്ന വാദം ഉയർത്തുമ്പോൾ ഒരു തിരഞ്ഞെടുപ്പിൽ വിജയ പരാജയങ്ങൾ ഉണ്ടാവുന്നത് പലവിധ ഇഷ്യ്യൂസിന്റെയും പുറത്താണ്.അതിൽ ഒന്നു മാത്രമേ ജമാഅത്ത് പിന്തുണയീലെ മുജാ,സുന്നികളുടെ വോട്ട് ആകുന്നുള്ളു,മറ്റ് പല ഇഷ്യൂസും പരാജയങ്ങൾക്ക് കാരണമാകുന്നുണ്ട്.ഉദാഹരണം പ്രാദേശികവാദം.കുഞ്ഞാലിക്കുട്ടി എന്നത് ജമാ അത്തുകാരൻ വിലയിരുത്തുന്നത് പോലെ ഒരു വ്യക്തിയല്ല,ഒരു പ്രസ്ഥനത്തിന്റെ ഉത്തരവാദപ്പെട്ട സ്താനത്തിരിക്കുന്ന നേതാവാണു.അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുവോളം അദ്ദേഹത്തിന്റെ പ്രസ്ഥാവനകൾ പാർട്ടിയുടേ അഭിപ്രായം തന്നെയാണു.ജമാ അത്തുകാരൻ അംഗീകരിച്ചാലും ഇല്ലെങ്കിലും.






                                                                  K.MOIDEEN-PAVITTAPPURAM