2011, ഏപ്രിൽ 13, ബുധനാഴ്‌ച

ശൈഖ് മുഹമ്മദ് കാരക്കുന്നിന്നു,



ജമാത്തുകാരനായ ശൈഖ് മുഹമ്മദ് കാരക്കുന്ന് തന്റെ മാധ്യമം ലേഖനത്തിൽ (13.04.2011)


സ്വതന്ത്ര ഇന്ത്യയിലെ വർഗ്ഗീയകലാപങ്ങളുടെ നിര തന്നെ ഉയർത്തിക്കാട്ടിയത് ഇതിലൊന്നും ജമാഅത്തു പങ്കാളിയായിട്ടില്ല എന്ന് കാണിക്കാനോ, അതോ കേരളത്തിൽ ജമഅത് ഇതര വർഗ്ഗീയ സംഘടനകൾ ഉണ്ടെന്ന് വരുത്തിത്തീർക്കാനോ എന്ന് വ്യക്തമായില്ല.എങ്കിലും ഏറ്റവും ഒടുവിൽ നടന്ന സ്ഫോടനത്തിൽ മരിച്ചവരും പങ്കാളിയായെതും ലീഗുകാരാണെന്ന വിലയിരുത്തൽ ലീഗാണു ഇവിടെത്തെ വാർഗ്ഗീയ കക്ഷി എന്ന ചൂണ്ടിക്കാട്ടലാണൊ എന്നും വ്യക്തമായില്ല.ഏതായാലും ജമാഅത്ത്കാരന്റെ ലേഖനത്തിൽ പറഞ്ഞപോലെ ലീഗ് മാത്രമാണോ ജമാഅത്ത് തീവ്രവാദ സംഘടനായാണെന്ന് വിളിച്ചു പറയുന്നത്..?


മറ്റാരേക്കാളും ഉച്ചത്തിൽ പിണറായി വിജയൻ വിളിച്ചു പറഞ്ഞത് കേരള ജനത മുഴുവൻ കേട്ടതല്ലേ….? അതേക്കുറിച്ചു ലേഖനത്തിലെവിടേയും പരാമർശിക്കുന്നില്ലല്ലോ..?


ആരെന്തൊക്കെ പറഞ്ഞാലും ലീഗ് ജമാഅത്തിനെതിരേ മിണ്ടരുത് എന്നതാണോ ലേഖനത്തിൽ വ്യക്തമാക്കുന്നത്,അതോ കുഞ്ഞാലിക്കുട്ടി പറയരുത് എന്നോ…?


ഒരു കാലത്ത് വോട്ട് തന്നെ ഹറാമായിരുന്നവർക്ക് പിന്നീട് ഹലായപ്പോൾ കൊടുത്ത പിന്തുണകളുടെ ചരിത്രം പരിശോധിച്ചാൽ (വ്യക്തി മൂല്ല്യം നോക്കിയിരുന്ന കാലത്തും) വളരെ വ്യക്തമായും അറിയാം 80 ശതമാനത്തിലധികം പിന്തുണയും നൽകിയതും ഇടത്പക്ഷ സ്ഥാനർത്തികൽക്കായിരുന്നു എന്ന്.


വളരെ ചുരുക്കം സമയങ്ങളിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമേ ലീഗിന്നും കോൺഗ്രസ്സിന്നും ജമാ അത്തിന്റെ പിന്തുണ ലഭ്യമായിട്ടുള്ളൂ.ഇതിന്നു ജമാ അത്തുകാരൻ എന്തു വാദഗതി ഉയർത്തിയാലും ജമാ അത്ത് പ്രവർത്തകർ ഇടതിനെ ഉൾക്കൊള്ളാത്ത മണ്ഡലങ്ങളിലായിരുന്നു ഈ തിരിച്ചു കുത്തൽ എന്ന് മനസ്സിലാക്കാൻ സമാന്യബുദ്ധിയുള്ള ആർക്കും മനസ്സ്ലിലാക്കാവുന്നതേയുള്ളു.


പിന്നെ ലീഗിന്റെ യും കോൺഗ്രസ്സിന്റേയും പിന്തുണ തേടലിനെക്കുറിച്ചു രാഷ്ട്രീയക്കാർ അല്ലാത്തവർക്ക് ചിന്തിക്കാൻ കഴിയുന്നതിങ്ങനെയാണു “രാഷ്ട്രീയ പാർട്ടിക്കാർ എല്ലാ പാർട്ടികളുടെയും ,വ്യക്തികളൂടേയും വോട്ട് നേടാൻ ശ്രമിക്കുന്നതിൽ ആനക്കാര്യമൊന്നുമില്ല” എന്നായിരിക്കും.


ഇനി രാഷ്ട്രീയമായി പറയുകയാണെങ്കിൽ ഈ ലേഖനത്തിൽ തന്നെ വ്യക്തമാക്കുന്നത് പി വി അബ്ദൂൽ വഹാബിന്റെ വീട്ടിൽ വെച്ച് ചർച്ച നടന്നു എന്നാണു.ഇവിടെ ജമാ അത്തുകാരാ…നിങ്ങളുടെ നേതാക്കാൾ എന്തിനായിരുന്നു ലീഗ് നേതാവിന്റെ വീട്ടിൽ പോയത് എന്ന് ചോദിച്ചാൽ അതു ചർച്ചക്ക് എന്ന് തന്നെയാണോ ഉത്തരം ?എങ്കിൽ ജമാ അത്തുകാരൻ അങ്ങോട്ട് ചർച്ചക്ക് പോയി എന്നതല്ലേ ശരി.ജമാ അത്തിന്ന് ലീഗുമായി കൂടുന്നതിൽ തെറ്റില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.പിന്നെ എന്തുകൊണ്ട് ചർച്ച വിജയിച്ചില്ല എന്നതാണ് ഇനി ജനത്തിനറിയേണ്ടത് ?ജമാ അത്തിന്റെ ഏത് നിലപാടാ‍ണു (ആവശ്യം)ലീഗ് അംഗീകരിക്കാതെ പോയത് ? ഈ ചർച്ച പരാജയപ്പെട്ടപ്പോഴായിരുന്നോ പീണറായി വിജയനെ പോയിക്കണ്ടത്?


ലീഗുമായി നയത്തിലെത്താത്ത ഏത് കാര്യമാണു പിണറായിയുമായുള്ള ചർച്ചയിൽ വിജയം കണ്ടത് ? ലീഗുമായി വഹാബിന്റെ വീട്ടിൽ വെച്ച് ചർച്ച നടത്തി എന്ന് പറയുന്നവർ ഉത്തരം നൽകേണ്ടതുണ്ട്.


ഇന്ത്യയിൽ മുപ്പത്തി ആറായിരത്തിലേറെ വർഗ്ഗീയ സംഘർഷങ്ങൾ നടന്നെന്ന് വ്യക്തമാക്കുന്ന ലേഖകൻ അതിലെ ലീഗിന്റെ പങ്ക് വ്യക്തമാക്കാൻ നരക്കോട്ടിരിയിലെ ബോംബാണു ഉയർത്തിക്കാണിച്ചിരിക്കുന്നത്.ലീഗിന്റെ അറുപതിലേറെ വർഷത്തെ പ്രവർത്തനം മുഴുവൻ നിരീക്ഷിച്ചിട്ടും ഈ ഒരൊറ്റ ബോംബ് കോണ്ടായിരുന്നോ മുപ്പത്തിആറായിരം സംഘർഷങ്ങൾ നടന്നതും മുപ്പത്തിമുവ്വായിരം പേർ കൊല്ലപ്പെട്ടതും എന്ന് വ്യക്തമാക്കേണ്ടതുണ്ട്.


ജാമാ അത്തെ ഇസ്ലാമി എന്നാൽ സുന്നിയെപ്പോലെ, മുജാഹിദിനെപ്പോലെ,ഒരു മത സംഘടനയാണെന്നാണു ഈയുള്ളവൻ കരുതുന്നത്.മതപരമായ ചില വിഷയങ്ങലെ തർക്കം മൂലം ഇസ്ലാമിൽ ഇത്തരം ചില ഗ്രുപ്പുകളായി പ്രവർത്തിക്കുന്നു എന്നുമാണു എന്റെ വിശ്വാസം. ഈ മത സംഘടനകൾ തമ്മിലുള്ള ആശയപരമായ തർക്കങ്ങൾ തീർക്കുന്നതിൽ വ്യാപ്തരാവുന്നതിന്ന് പകരം ലീഗിനെ വിമർശിക്കുക എന്ന നയം തന്നെ മുഖ്യ അജണ്ട ആക്കിയിരിക്കുകയാണു ജമാഅത്തെ ഇസ്ലാമി.ജമാഅത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുകയല്ല,മറിച്ച് ലീഗിന്ന് തിരിച്ച് ജമാഅത്തിനെ വിമർശിക്കാൻ(മറ്റു സംഘടനകൾ വിമശിക്കുന്നത്ര) പാടില്ല എന്ന് പറയുന്നതിലെ രസതന്ത്രം വ്യക്തമാകുന്നില്ല.


ഷാജി സാഹിബ് മാത്രമല്ല,സാക്ഷാൽ മുനീർ ആയാൽ പോലും സ്ഥനാർത്തിയായാൽ ആർ എസ്സ് കേന്ദ്രം കണ്ടാലും വോട്ടഭ്യർത്തിക്കാൻ തയാറാകും എന്നത് ആർക്കുമറിയാവുന്ന പകൽ പോലുള്ള സത്യമാണ്.ജമാ അത്തുകാരൻ ഇതാരാടും പറയാതെ മൂടി വെച്ചു എന്ന് പറയുകയും തേജസ് പത്രം ഇതു റിപ്പോർട്ട് ചെയ്തിരുന്നു.


2006 ലെ തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമി ഇടത് പക്ഷത്തിന്ന് മുഴുവൻ സീറ്റിലും പിന്തുണ കൊടുത്തെന്നു അന്ന് ഇടത് പക്ഷം തിളക്കാമാർന്ന വിജയം കാഴ്ച വെച്ചു എന്നമാണൂ ലേഖകന്റെ കണ്ടുപിടുത്തം,അതിന്ന് മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ ആന്റണി സർക്കാർ 99 സീറ്റ് വാങ്ങി അധികാരത്തിലെത്തിയപ്പോൾ ഈ ജമാ അത്തന്മാരുടെ പിന്തുണ യു ഡി എഫ്ഫ്നായിരൂന്നോ അവോ..?


അല്ലെങ്കിൽ അതിന്നും മുമ്പ് നായനാരും,ഇ എം എസ്സുമൊക്കെ അധികാരത്തിൽ വന്നത് ഈ ജമാ അത്തിന്റെ പൂർണ്ണ പിന്തുണയോടെയോ,ഭാഗീക പിന്തുണയോടെയോ ആയൊരുന്നോ ആവോ..?


ഇതിന്നുമപ്പുറം കേരളത്തിൽ നടന്ന കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലീഗ് കേരളത്തിലെ മൂന്നാം ശക്തിയാകും വിധം മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചതിലും ജമാ അത്തിന്റെ പങ്കെന്താണെന്ന് വ്യക്തമാക്കാമോ..?


മാധ്യമത്തിൽ ലേഖനമെഴുതിയ കാരക്കുന്ന് മങ്കടയിലേയും കുറ്റിപ്പുറത്തേയും ലീഗ് പരാജയം ചൂണിക്കാണിക്കുന്നുണ്ട് എന്നാൽ ഇവിടെ ജമാ അത്തിന്റെ വോട്ടില്ലാത്തതിനാലാണു പരാജയപ്പെട്ടത് എന്ന് കേരളത്തിൽ മറ്റാരും വിലയിരുത്തുമെന്ന് തോന്നുന്നില്ല.പിന്നെ ജമാ അത്തുണ്ടെങ്കിൽ വോട്ട് ചെയ്യാത്ത സുന്നി,മുജാഹിദുകൾ ജമാ അത്തില്ലെങ്കിൽ വോട്ട് ചെയ്യുമോ എന്ന വാദം ഉയർത്തുമ്പോൾ ഒരു തിരഞ്ഞെടുപ്പിൽ വിജയ പരാജയങ്ങൾ ഉണ്ടാവുന്നത് പലവിധ ഇഷ്യ്യൂസിന്റെയും പുറത്താണ്.അതിൽ ഒന്നു മാത്രമേ ജമാഅത്ത് പിന്തുണയീലെ മുജാ,സുന്നികളുടെ വോട്ട് ആകുന്നുള്ളു,മറ്റ് പല ഇഷ്യൂസും പരാജയങ്ങൾക്ക് കാരണമാകുന്നുണ്ട്.ഉദാഹരണം പ്രാദേശികവാദം.കുഞ്ഞാലിക്കുട്ടി എന്നത് ജമാ അത്തുകാരൻ വിലയിരുത്തുന്നത് പോലെ ഒരു വ്യക്തിയല്ല,ഒരു പ്രസ്ഥനത്തിന്റെ ഉത്തരവാദപ്പെട്ട സ്താനത്തിരിക്കുന്ന നേതാവാണു.അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുവോളം അദ്ദേഹത്തിന്റെ പ്രസ്ഥാവനകൾ പാർട്ടിയുടേ അഭിപ്രായം തന്നെയാണു.ജമാ അത്തുകാരൻ അംഗീകരിച്ചാലും ഇല്ലെങ്കിലും.






                                                                  K.MOIDEEN-PAVITTAPPURAM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ